2 താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണം:കരുണാനിധി

പീരുമേടിനും ദേവികുളത്തിനുമാണ് ആവശ്യമുന്നയിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണു മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതു പരിഹരിക്കാന്‍ തന്റെ നിര്‍ദേശം പ്രാവര്‍ത്തികമാക്കണം.
തിരുവിതാംകൂര്‍ രാജാവ് 1886ല്‍ ഈ സ്ഥലങ്ങള്‍ തമിഴ്‌നാടിനു വിട്ടു നല്‍കാന്‍ തയാറായതാണെന്നും ആറു ലക്ഷം രൂപയാണ് പകരമായി ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജലനിരപ്പ് ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതി വിധി കേരളം പാലിക്കണം. ഡാം ബലപ്പെടുത്താന്‍ തമിഴ്‌നാട് വേണ്ട നടപടികള്‍ സ്വീകരിച്ചതായും കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications