Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിനെതിരെ 7 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം

VS Achuthanathan
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ഏഴ് വര്‍ഷം തടവ് ലഭിയ്ക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് കാസര്‍കോട്ട് ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് വിഎസിനെതിരെ ചുമത്തിയിരിയ്ക്കുന്നത്.

ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് തയ്യാറാക്കുന്ന എഫ്‌ഐആര്‍ വെള്ളിയാഴ്ച തന്നെ കോഴിക്കോട് എത്തിച്ച് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

അതേസമയം കേസില്‍ വിജിലന്‍സ് അമിത ആവേശം കാണിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ തുടര്‍ അന്വേഷണച്ചുമതല കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡി.വൈ.എസ്.പി വി.ജെ കുഞ്ഞനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+