വിഎസ് രാജി സന്നദ്ധത അറിയിച്ചു

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് വി.എസ് രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്‌ടെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെനന്നും ആയിരുന്നു കാരാട്ടിന്റെ പ്രതികരണം. എഫ്‌ഐആര്‍ സമര്‍പ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഇത് കേവലം നടപടിക്രമം മാത്രമാണെന്നും കാരാട്ട് വി.എസിനെ ധരിപ്പിച്ചു. വിഎസിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഇപ്പോള്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചിരിയ്ക്കുന്നത്.
അതേസമയം കേസില്‍ തനിക്ക് പിന്തുണയുമായി സംസ്ഥാന നേതൃത്വം ഇതുവരെ പരസ്യമായി രംഗത്തെത്താഞ്ഞതും വി.എസിന്റെ രാജിതീരുമാനത്തിന് പ്രേരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.
അഴിമതിയ്‌ക്കെതിരെ പോരാടുന്ന നേതാവെന്ന പ്രതിച്ഛായ കാത്തുസൂക്ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഎസിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് വിഎസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications