കേസിന്റെ കാര്യം പറഞ്ഞ് വിരട്ടേണ്ടെന്ന് പിണറായി

മന്ത്രിമാര്‍ തന്നെ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ യുഡിഎഫിന് എന്ത് അധികാരമാണുള്ളത്. വി.എസിനെതിരെ ഇപ്പോള്‍ എഫ്.ഐ.ആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഎസിനെതിരായ കേസ് നിയമപരമായി നേരിടുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടല്ലോ? അന്വേഷണത്തിന് മുമ്പ് രാജി ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്. കേസില്‍ പ്രതിയായവരെ മന്ത്രിയായി വാഴിച്ചവര്‍ക്ക് രാജി ആവശ്യപ്പെടാന്‍ എന്താണ് അവകാശമെന്നും പിണറായി ചോദിച്ചു.
ഒരു വിമുക്ത ഭടന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. മന്ത്രിസഭായോഗം ചേര്‍ന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും നിയമപരമായി തന്നെ ഇത്തരം കേസുകളെ നേരിടുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications