കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രാജിവയ്ക്കും:വിഎസ്

കുറ്റപത്രം സമര്‍പ്പിച്ചാല്‍ യുഡിഎഫ് നേതാക്കളുടെ പാത പിന്തുടരില്ല. അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കും. ഐസ്‌ക്രിം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള കേസ് ജനുവരി 30ന് ഹൈക്കോടതി പരിഗണിക്കും. ഇതിനു മുമ്പ് കേസെടുക്കാനുള്ള യുഡിഎഫ് ഗൂഡാലോചനയാണ് വ്യക്തമാകുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്.
ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ മനോരമയാണ് ആരോപണമുയര്‍ത്തുന്നതിന് കൊണ്ടു പിടിച്ച് ശ്രമിച്ചത്. മലപ്പുറത്തെ പന്തല്ലൂര്‍ ക്ഷേത്രവക ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മനോരമ കുടുംബാംഗങ്ങളുടെ നടപടിക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
കള്ളകേസെടുത്ത് തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. കുഞ്ഞാലിക്കുട്ടിയും ഗണേഷ് കുമാറും ഭീഷണി സ്വരത്തിലാണ് സംസാരിക്കുന്നത്. ഇതുകൊണ്ടൊന്നും പെണ്‍വാണിഭക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേയുള്ള പോരാട്ടത്തില്‍ നിന്ന് പിന്തിരിയില്ല.
വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കാന്‍ വിഎസ് അച്യുതാനന്ദന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളുകയായിരുന്നു.


Click it and Unblock the Notifications