അഞ്ചല്‍: ക്ലാസിഫിക്കേഷന് സഹകരിക്കാത്തവരുടെ തിയേറ്ററുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി കെബിഗണേഷ്‌കുമാര്‍ അറിയിച്ചു. പ്രതിസന്ധിയിലായ സിനിമാരംഗത്തെ രക്ഷപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.
പ്രേക്ഷകര്‍ തീയേറ്ററുകളിലെത്തണമെങ്കില്‍ തീയേറ്ററുകള്‍ കാലോചിതമായി നവീകരിയ്ക്കണം. ഏറ്റവും നല്ല സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ കെല്‍ട്രോണിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് മെഷീന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
Minister for Cinema K B Ganesh Kumar said here on Wednesday that the State Government would enforce the usage of ticket machines in all theatres by March 1. He was speaking after receiving the report prepared by the State Government-appointed Theatre Classification Committees.,