മൂത്രവിസര്‍ജ്ജന വീഡിയോ;സൈനികരെ തിരിച്ചറിഞ്ഞു
കാബൂള്‍: താലിബാന്‍ തീവ്രവാദികളുടെ മൃതദേഹത്തില്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന വീഡിയൊ പുറത്തു വന്നതുമായി ബന്ധപ്പെട്ട് രണ്ട് സൈനികരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റോ അഫ്ഗാനിലെ സൈനിക തലവന്‍ ജോണ്‍ അലനോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രൂക്ഷമായി വിമര്‍ശിച്ചു. അഫ്ഗാനില്‍ വധിച്ച മൂന്ന് താലിബാന്‍ തീവ്രവാദികളുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാല് പേര്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.
കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സും യുഎസ് മുസ്‌ലീം സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പും സംഭവത്തെ അപലപിച്ചിരുന്നു.












Click it and Unblock the Notifications