കൊളംബസ്(ഒഹിയോ): 'നീന്തല്‍ കുളം വെള്ളക്കാര്‍ക്ക് മാത്ര'മെന്ന് ബോര്‍ഡ് വെച്ച കെട്ടിട ഉടമ കുറ്റക്കാരനെന്ന് ഒഹിയോ പൗരാവകാശ കമ്മീഷന്‍ വിധിച്ചു. തന്റെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ നീന്തല്‍ക്കുളത്തിലേക്ക് പ്രവേശനം വെള്ളക്കാര്‍ക്ക് മാത്രമെന്ന ബോര്‍ഡായിരുന്നു ഒഹിയോ സിന്‍സിനാറ്റിയിലെ വെള്ളക്കാരന്‍ കെട്ടിട ഉടമ ജെയ്മി ഹീന്‍ സ്ഥാപിച്ചിരുന്നത്.
കറുത്ത വര്‍ഗ്ഗക്കാരനായ മൈക്കല്‍ ഗുന്‍ എന്നായാളാണ് ജെയ്മിയ്‌ക്കെതിരെ പൗരാവകാശ കമ്മീഷനെ സമീപിച്ചത്. തന്റെ മകള്‍ നീന്തല്‍കുളത്തില്‍ നീന്താന്‍ ചെന്നപ്പോള്‍ ആ ബോര്‍ഡ് കണ്ട് അപമാനിതയായി മടങ്ങേണ്ടി വന്നുവെന്നും തനിക്കും വീട്ടുകാര്‍ക്കു അത്തരം കൂടുതല്‍ വിവേചനങ്ങള്‍ സഹിക്കാനാവില്ലെന്ന ചിന്തയാല്‍ അവിടെ നിന്നു താമസം മാറ്റേണ്ടിവന്നുവെന്നുമായിരുന്നു മൈക്കലിന്റെ പരാതി.
ജെയ്മി ഹീന്‍ ഒഹിയോവിലെ പൗരാവകാശ നിയമം ലംഘിച്ചെന്ന് പൗരാവകാശകമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ തീര്‍പ്പ് ഇനി ഒഹിയോ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നല്‍കും. കോടതി അത് പരിഗണിച്ച് ശിക്ഷ വിധിക്കും. സിന്‍സിനാറ്റിയിലെ ജനസംഖ്യയില്‍ 45 ശതമാനത്തോളം കറുത്തവര്‍ഗ്ഗക്കാരാണ്.
A Cincinnati landlord who claimed a black girl's hair products clouded an apartment complex's swimming pool discriminated against the child by posting a poolside "White Only" sign, an Ohio civil rights panel said Thursday in upholding a previous finding