റഷ്യന്‍ പേടകം ലണ്ടനില്‍ വീണേക്കും

ലണ്ടന്‍ മുതല്‍ അര്‍ജന്റീന വരെ നീണ്ടു കിടക്കുന്ന വിശാലമായ ഏതു ഭാഗത്തും ഇത് വീണേക്കും. കൃത്യമായി പറഞ്ഞാല്‍ 51.4 ഡിഗ്രി വടക്കും 51.4 ഡിഗ്രി തെക്കും. അന്തരീക്ഷ മര്‍ദ്ദവും സൂര്യപ്രകാശവും അവശിഷ്ടങ്ങളുടെ പതനത്തിന്റെ ഗതി നിയന്ത്രിക്കും-സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.
ചൊവ്വ പര്യവേഷണത്തിനായി 1700 ലക്ഷം ഡോളര്‍ മുടക്കിയാണ് പേടകം നിര്‍മ്മിച്ചത്. ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തിയ ഉടന്‍ തന്നെ പേടകത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. സ്‌പേസ് ക്രാഫ്റ്റിലെ ഇന്ധനം ഏറ്റവും അപകടകരമാണെന്ന് ശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒരു പക്ഷേ, ഭൂമിയില്‍ വന്നു പതിക്കുന്ന മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും അപകടകരമായ വസ്തു ഇതായിരിക്കും. ഭൗമാന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം തകരുന്ന പേടകത്തിന്റെ അവശിഷ്ടങ്ങളുടെ ഗതി വന്നു പതിക്കുന്നതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് മാത്രമേ കൃത്യമായി പറയാന്‍ സാധിക്കൂ.












Click it and Unblock the Notifications