യുഎന്‍ ആണവപരിശോധകര്‍ ഇറാനിലെത്തും

ആണവസംസ്‌കരണത്തിന്റെ മറവില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഉന്നതസംഘത്തിന് അനുമതി നല്‍കാന്‍ ഇറാന്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ചീഫ് ഇന്‍സ്‌പെക്ടര്‍ ഹെര്‍മന്‍ നക്കാര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനിലെത്തുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു മാസം മുമ്പ് ആണവോര്‍ജ്ജ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നു പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെതിരേ ശക്തമായ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ആണവോര്‍ജ്ജം ഉപയോഗിക്കുന്നതെന്ന നിലപാടാണ് ഇറാനുള്ളത്. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇക്കാര്യം വിശ്വസിക്കാന്‍ തയ്യാറല്ല.












Click it and Unblock the Notifications