4931 സിം കാര്‍ഡ് കൈവശം വച്ചയാള്‍ പിടിയില്‍
മുംബൈ: നിയമവിരുദ്ധമായി സിം കാര്‍ഡുകള്‍ കൈവശം വച്ചയാള്‍ പൊലീസിന്റെ പിടിയിലായി. മുഹമ്മദ് റസാഖ് തുര്‍ക്ക്(24) ആണ് പിടിയിലായത്. തെക്കന്‍ മുംബൈയിലെ ഡോംഗ്രിയില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
മുഹമ്മദിന്റെ പക്കല്‍ നിന്ന് ലാപ്പ്‌ടോപ്പും സിം കാര്‍ഡ് ലഭിയ്്ക്കുന്നതിനായി ഉപഭോക്താക്കള്‍ സമര്‍പ്പിച്ച 320 രേഖകളും കണ്ടെടുത്തു. ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ കമ്പനികളുടേതായി 4931 സിം കാര്‍ഡുകളാണ് ഇയാള്‍ കൈവശം വച്ചിരുന്നത്.
മുന്‍പും ഒരു തട്ടിപ്പു കേസില്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 15,000 രൂപയുടെ ജാമ്യത്തിന്‍ മേല്‍ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
കടയുടമകളില്‍ നിന്ന് മൂന്ന് രൂപ നല്‍കി ഒറിജിനല്‍ ഡോക്യുമെന്റ് സ്വന്തമാക്കിയ ശേഷം ഫോട്ടോകോപ്പിയെടുക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.












Click it and Unblock the Notifications