പൈലറ്റുമാര്‍ 'അസുഖ'സമരത്തില്‍

പൈലറ്റുമാരുടെ അസുഖത്തെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടു. ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടാണ് 12 പൈലറ്റുമാര്‍ 'അസുഖ'സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്നത്.
പൈലറ്റുമാരില്ലാത്തതിനാല്‍ എട്ട് വിമാനസര്‍വീസുകള്‍ മുടങ്ങി. നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ, ലേ, ബാംഗ്ലൂര്‍, ബറോഡ, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് ജോലിയ്ക്ക് കയറാതിരുന്നത്. പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശമ്പളവും ഒകേ്ടാബര്‍ മുതലുള്ള ആനുകൂല്യങ്ങളും എയര്‍ ഇന്ത്യ നല്‍കിയിട്ടില്ലെന്ന് പൈലറ്റുമാരെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈലറ്റുമാര്‍ സമരം ചെയ്യുന്നില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.












Click it and Unblock the Notifications