കുംബ്ലെക്കെതിരെ ഭാര്യയുടെ മുന്‍ഭര്‍ത്താവ്

തന്റെയും ചേതനയുടെയും മകളായ ആരുണിയുടെയും പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പിതാവിന്റെ സ്ഥാനത്തു കുംബ്ലെയാണ് ഒപ്പുവച്ചതെന്നും ഒപ്പം സമര്‍പ്പിച്ച പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കുംബ്ലെയുടേതാണെന്നും ചൂണ്ടിക്കാട്ടി ചേതനയുടെ മുന്‍ഭര്‍ത്താവ് കുമാര്‍ വി ജാഗെദര്‍ ആണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ പരാതി നല്‍കിയത്.
ഇതു സംബന്ധിച്ച് ജാഗെദര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുംബ്ലെയുടേത് ആള്‍മാറാട്ടമാണെന്നും അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിയ്ക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിയ്ക്കണമെന്നും അഭ്യര്‍ഥിച്ചാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
തുടര്‍ന്ന് ഹൈക്കോടതി പൊലീസിന് ഈ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇനിയും കുംബ്ലെയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് അന്വേഷണത്തിന് പൊലീസ് തയാറായില്ലെന്ന് ജാഗെദര്‍ ആരോപിയ്ക്കുന്നു. മകള്‍ ആരുണിയുടെ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പിതാവെന്ന നിലയില്‍ ഒപ്പിടാനുള്ള അവകാശം തനിയ്ക്ക് മാത്രമാണെന്നാണ് ജാഗെദറിന്റെ വാദം.
ചേതനയുടെയും ജഹാഗിര്‍ധറിന്റെയും മകളാണ് ആരുണി. ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയ ചേതന പിന്നീട് കുംബ്ലെയെ വിവാഹം ചെയ്യുകയായിരുന്നു. ആരുണിയെ ഒപ്പം താമസിപ്പിക്കാനുള്ള അനുമതി ചേതന നിയമവിധേന കോടതിയില്‍ നിന്ന് നേടിയിരുന്നു.












Click it and Unblock the Notifications