ദില്ലി: വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ യോഗാഗുരു ബാബാ രാംദേവിന്റെ മുഖത്ത് സന്നദ്ധസംഘടനാ പ്രവര്‍ത്തകന്‍ കരിമഷി ഒഴിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് വിശദീകരിക്കാനായി ദില്ലിയിലെ കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനുശേഷം പുറത്തിറങ്ങവെയാണ് 'റിയല്‍ കോസ്' എന്ന സംഘടനയുടെ പ്രവര്‍ത്തകനായ കമ്രാന്‍ സിദ്ദിഖി രാംദേവിന്റെ മുഖത്ത് കരിമഷി ഒഴിച്ചത്.
ഇതില്‍ പ്രകോപിതരായ രാംദേവ് അനുകൂലികള്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. സുരക്ഷാ ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാള്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചതെന്ന് രാംദേവിന്റെ സഹായി ജയ്ദീപ് പറഞ്ഞു. ഇയാളില്‍ നിന്ന് ആസിഡ് കുപ്പി കണ്‌ടെടുത്തിട്ടുണ്‌ടെന്നും ജയ്ദീപ് പറഞ്ഞു.
ഇത്തരം അക്രമണങ്ങള്‍ കണ്ട് പിന്‍മാറില്ലെന്നും കള്ളപ്പണത്തിനെതിരായ പ്രചാരണം ശക്തമായി തുടരുമെന്നും പിന്നീട് രാംദേവ് പറഞ്ഞു. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പ്രതിഫലമായി മുഖത്ത് കറുത്ത മഷി ഒഴിച്ചു. ഈ സംഭവം തന്നെ ഒരുതരത്തിലും ബാധിക്കില്ല. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
Popular yoga guru, Baba Ramdev after enjoying adulation from the mass, now got a glimpse of their ire when he was heckled by protestors. The incident happened when he was carrying out a news conference in the national capital. When the ruckus erupted, Ramdev supporters caught hold of the man who attempted to throw ink at Baba and beat him up