വിഎസിന്റെ മുഖംമൂടി അഴിഞ്ഞുവീണു: ചെന്നിത്തല

ഭൂമി വിവാദത്തില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ വി.എസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് തുടരണമോയെന്ന കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കണം. . വിഎസിനെതിരെ ഇനിയും കേസുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടയാളാണ് വി.എസ്. അതുമാത്രമല്ല ഇപ്പോള്‍ എല്ലാ മന്ത്രിമാരുടെയും രാജി ആവശ്യപ്പെടുന്നു. അങ്ങനെ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന വി.എസ്, ഭൂമി അനുവദിച്ച തിനെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനുള്ള ധാര്‍മ്മികമായ ബാദ്ധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications