ഗണേഷ് കുമാറിനെ പാര്‍ട്ടി പദവികള്‍ നിന്ന് ഒഴിവാക്കി

നിലവില്‍ സംസ്ഥാന വൈസ് ചെയര്‍മാനാണ് ഗണേഷ് കുമാര്‍. അതേസമയം സംസ്ഥാന കമ്മിറ്റിയംഗമായി ഗണേഷ് തുടരുമെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് യോഗത്തിലുയര്‍ന്നത്. മന്ത്രി സ്ഥാനത്തു നിന്ന് ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപണം ഉയര്‍ന്നു. യോഗത്തില്‍ സംസാരിയ്ക്കവെ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്നും ഗണേഷ് പറഞ്ഞതായി സൂചനയുണ്ട്.
പാര്‍ട്ടിയിലെ മറ്റുഭാരവാഹികളുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്ന് യോഗത്തില്‍ മുദ്രാവാക്യം വിളികളുയര്‍ന്നു. ഒടുവില്‍ ബഹളം കലശലായതിനെത്തുടര്‍ന്ന് യോഗം പിരിച്ചുവിടാന്‍ ആര്‍ ബാലകൃഷ്ണപിള്ള നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടിയോഗം ചേര്‍ന്ന് 40 മിനിട്ടിനുള്ളില്‍ പിരിയുകയായിരുന്നു. വാര്‍ത്തകളോട് പ്രതികരിയ്ക്കാനില്ലെന്ന് ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications