അരകിലൊ സ്വര്‍ണ്ണം അടിവസ്ത്രത്തിലൊളിപ്പിച്ചു
തിരുവനന്തപുരം: 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കാസര്‍കോട് നെല്ലിക്കുന്ന് അഫ്‌സല്‍ മന്‍സിലില്‍ ഹംസ(32)യെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ദുബായിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് ഹംസ തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണെടത്തിയത്.
വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ട് സ്വര്‍ണ്ണം വാങ്ങുമെന്നാണ് ഇയാള്‍ കസ്റ്റംസ് അധികൃതരെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications