മൈക്രോ ചിപ്പ് ഉപയോഗിച്ച് വാര്‍ത്ത ചോര്‍ത്തി?

എന്നാല്‍ മാധ്യമപ്രവര്‍ത്തകനെ പിടികൂടാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനത്തിനുശേഷമാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ സമ്മേളനഹാളില്‍ മൈക്രോചിപ്പ് വെയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു വോളണ്ടിയര്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ ഓടിരക്ഷപെട്ടുവെന്നും ജയരാജന്‍ പറഞ്ഞു.
സമ്മേളനംഅവസാനിയ്ക്കുന്നതിന് മുന്‍പ് ആളെ കണ്ടെത്തുമെന്നും ഇതിനായി രേഖാചിത്രം തയ്യാറാക്കുമെന്നും ജയരാജന്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ സമ്മേളന വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ കുറ്റം പറയാനാകില്ല. എന്നാല്‍ വാര്‍ത്തകള്‍ ലഭിയ്ക്കാനായി ഇത്തരം തരം താഴ്ന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിയ്ക്കണമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications