കേസ് രാഷ്ട്രീയപ്രേരിതമെന്ന് പോളിറ്റ് ബ്യൂറോ
ദില്ലി: പ്രതിപക്ഷ നേതാവ് വിഎസ്അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.
കേസ് രാഷ്ട്രീയമായി നേരിടുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനും കേസില്‍ കുറ്റപത്രം വന്നാല്‍ വിഷയം പി.ബി വിശദമായി ചര്‍ച്ച ചെയ്യാനും ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പിബി യോഗം തീരുമാനിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രപിള്ള, സീതാറാം യെച്ചൂരി, എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ബന്ധുവിന് ഭൂമി അനുവദിച്ചുവെന്ന കേസില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാല്‍ വിഎസിന്റെ ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളി.
തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്‌ടെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആയിരുന്നു കാരാട്ടിന്റെ പ്രതികരണം. എഫ്‌ഐആര്‍ സമര്‍പ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഇത് കേവലം നടപടിക്രമം മാത്രമാണെന്നും കാരാട്ട് വി.എസിനെ ധരിപ്പിച്ചു.
വിഎസിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഇപ്പോള്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചത്.












Click it and Unblock the Notifications