'മനോരമ'യ്ക്ക് വിഎസിന്റെ രൂക്ഷ വിമര്‍ശനം

തനിയ്‌ക്കെതിരെ കള്ള കേസുണ്ടാക്കിയത് മനോരമയും യുഡിഎഫും ചേര്‍ന്നാണെന്നായിരുന്നു വിഎസിന്റെ ആരോപണം. കള്ള കേസുണ്ടാക്കിയാല്‍ താന്‍ അടങ്ങിക്കൊള്ളും എന്നാണ് മനോരമ കരുതിയിരിക്കുന്നത്. എന്നാല്‍ തന്നെ തകര്‍ക്കാന്‍ കഴിയില്ല.
മലപ്പുറം പന്തല്ലൂര്‍ ദേവിക്ഷേത്രത്തിന്റെ എഴുന്നൂറ് ഏക്കറിലധികം ഭൂമി മനോരമ ഉള്‍പ്പെട്ട തയ്യില്‍ കുടുംബം കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ താനും പ്രതികരിച്ചിരുന്നു.
തന്നെ പ്രതിയാക്കി കേസെടുക്കുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പേ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണ പിള്ളയും കെ ബി ഗണേഷ് കുമാറും ഇത് ഏറ്റുപിടിച്ചു.
തന്നെ പ്രതിയാക്കി ഇത്ര ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു വരെ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് വിഎസ് പറഞ്ഞു. കാസര്‍കോടെ ഭൂമിദാനത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications