ദില്ലി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനികുമാര്‍. ഡാമില്‍ പരിശോധന നടത്തിയ വിദഗ്ധരുടെ അഭിപ്രായം ഇതാണ്. ഇക്കാര്യം ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്. ഭാവിയില്‍ ഡാമിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കും.
ഡാം തകര്‍ന്നാലുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് പഠിക്കുന്നതിന് കേരളം നിയോഗിച്ച റൂര്‍ക്കി ഐഐടി ടീം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെയുള്ള പ്രദേശങ്ങളിലുണ്ടാവുന്ന ആഘാതങ്ങളാണ് പഠനമാണ് ബ്രെയ്ക്കിങ് അനലിസിസ് പഠനം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
മുല്ലപെരിയാര്‍ ഡാമിന്റെ ബലപരിശോധന ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡാമില്‍ തമിഴ്‌നാട് ഭൂകമ്പമാപിനി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Union minister Ashwani Kumar on Sunday said that the 116 year old Mullaperiyar dam is safe.The Minister said that all steps will be taken to ensure the security of the dam in the future.