ആവശ്യമെങ്കില്‍ പുതിയ പാര്‍ട്ടി: ഗണേഷ്‌കുമാര്‍

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ കൂടിയായ മന്ത്രിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. നിലവില്‍ പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാനാണ് ഇദ്ദേഹം.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിരവധി നേതാക്കള്‍ ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. മന്ത്രിയായ ഗണേഷ്‌കുമാര്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒട്ടുമിക്ക അംഗങ്ങളും ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയക്കാതെ യോഗം പിരിച്ചുവി്ടതായി ആര്‍ ബാലകൃഷ്ണപിള്ള പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗണേഷ് കുമാറും വ്യക്തമാക്കി. യോഗം ചേര്‍ന്ന് 40 മിനിറ്റിനുള്ളില്‍ തന്നെ പിരിഞ്ഞത് പാര്‍ട്ടിയിലെ കടുത്ത അഭിപ്രായഭിന്നതയാണ് വ്യക്തമാക്കുന്നത്. വാര്‍ത്തകളോട് പ്രതികരിയ്ക്കാന്‍ ബാലകൃഷ്ണപിള്ള തയ്യാറായില്ല.












Click it and Unblock the Notifications