ഷിയാ പള്ളിയില്‍ സ്‌ഫോടനം, 18 മരണം
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്കായി ഷിയാ മുസ്ലീങ്ങള്‍ കൂട്ടം കൂടി നിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
റഹിം യാര്‍ ഖാന്‍ ജില്ലയിലെ ഖാന്‍പൂര്‍ നഗരത്തിലെ പള്ളിയ്ക്കു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. അപകടം നടക്കുമ്പോള്‍ 150 ഓളം പേരുണ്ടായിരുന്നതായി സിന്‍ഹ്വ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പോലിസ് ആദ്യം പറഞ്ഞത്. എന്നാല്‍ സ്‌ഫോടകവസ്തു റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടുകൂടി പൊട്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി.












Click it and Unblock the Notifications