ഇമ്രാന്‍ഖാനുമായി സഹകരിക്കും: മുഷറഫ്

സൈന്യം ഭരണം പിടിച്ചെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോഴുള്ള അന്തരീക്ഷം അതിന് തീര്‍ത്തും അനുകൂലമല്ല. ഇക്കാര്യം സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഇനി അഥവാ സൈന്യം ഭരണത്തിലെത്തുകയാണെങ്കില്‍ അവരെ അനുകൂലിക്കുന്ന നിലപാട് മാത്രമേ സ്വീകരിക്കൂ. കാരണം അടിസ്ഥാനപരമായി ഞാന്‍ സൈനികനാണ്. സൈന്യത്തിനെതിരേ നില്‍ക്കുന്നതിനെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല.
ഇമ്രാന്‍ ഖാന്‍ സഖ്യത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു തീരുമാനമാണ്. കാരണം ശക്തമായ മൂന്നാം മുന്നണി ഇതോടെ നിലവില്‍ വരും. ഖാന്റെ പാര്‍ട്ടിയിലുള്ളവര്‍ താനുമായുള്ള ചങ്ങാത്തത്തെ അതി ശക്തമായി എതിര്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യവും എനിക്കറിയാം.
കേസുകളില്‍ നിന്നു രക്ഷപ്പെടുന്നതിന്റെ ഭാഗമായി ദുബായില്‍ രാഷ്ട്രീയ അഭയം തേടിയ മുഷാറഫ് ജനുവരി അവസാന വാരത്തോടെ രാജ്യത്ത് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications