കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

Google Oneindia Malayalam News

Market
മുംബൈ: അവസാനമണിക്കൂറില്‍ വില്‍പ്പനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 34.74 പോയിന്റുയര്‍ന്ന് 16189.36ലും നിഫ്റ്റി 7.90 പോയിന്റ് വര്‍ധിച്ച് 4873.90ലും വില്‍പ്പന അവസാനിപ്പിച്ചു. പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായതിനാല്‍ റിസര്‍വ് ബാങ്ക് സാമ്പത്തിക നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ ഉത്തേജിപ്പിച്ചത്.

ഒമ്പതോളം യൂറോപ്യന്‍ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങില്‍ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഫ് പുവര്‍ ഏജന്‍സി കുറവ് വരുത്തിയതിനാല്‍ ആഗോളവിപണിയില്‍ അനുകൂലമായ അന്തരീക്ഷമല്ല ഉള്ളത്. ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും യൂറോപ്യന്‍ വിപണികളും നഷ്ടത്തിലൂടെയാണ് നീങ്ങിയത്.

അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബാറ്റാ സ്റ്റീല്‍, യുനൈറ്റഡ് സ്പിരിറ്റിസ്, ടാറ്റാ ഗ്ലോബല്‍ കവറേജ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ഏജന്‍സി, മദര്‍സണ്‍ സുമിസിസ്റ്റംസ്, ജെയ്പീ ഇന്‍ഫ്രാടെക്, ഒറിയന്റല്‍ ബാങ്ക്, റിലയന്‍സ് പവര്‍ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

English summary
Markets closed higher Monday amid choppy trade. The Sensex advanced 0.22% or 34.74 points to 16,189.36 while the Nifty rose 7.90 points to 4,873.90.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X