കുഞ്ഞിനെ മോഷ്ടിച്ചെടുത്ത് വേശ്യാലയത്തിന് വിറ്റു
മുംബൈ: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മുംബൈയിലെ വേശ്യാത്തെരുവായ കാമാത്തിപുരയില്‍ നിന്നും പൊലീസ് രക്ഷിച്ചു. ഗിര്‍ഗോം പ്രദേശത്ത് നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ 12000 രൂപയ്ക്കാണ് വേശ്യാലയം നടത്തിപ്പുകാര്‍ വാങ്ങിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുന്ന വന്‍സംഘം മുംബൈയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ജനുവരി അഞ്ചിനാണ് ഗിര്‍ഗോം മൗലാന ഷൗക്കത്ത് അലി റോഡിന് സമീപം താമസിയ്ക്കുന്ന സല്‍മ ഷെയ്ഖിന്റെ രണ്ട് മാസം മാത്രം പ്രായമുള്ള സുഷമയെ കാണാതായത്. പിണങ്ങി വേറെ താമസിയ്ക്കുന്ന ഭര്‍ത്താവ് കുട്ടിയെ എടുത്തുകൊണ്ടുപോയെന്നാണ് സല്‍മ ആദ്യം കരുതിയിരുന്നത്. കുഞ്ഞ് ഭര്ത്താവിനൊപ്പമില്ലെന്ന് മനസ്സിലായതോടെ സല്‍മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷത്തില്‍ കുഞ്ഞ് കാമത്തിപുരയിലുണ്ടെന്ന് സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമര്‍ ശര്‍മ(28), ഷാഫി ഷെയ്ഖ് (40), എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമര്‍ കുഞ്ഞിനെ മോഷ്ടിച്ച് വേശ്യാലയ നടത്തിപ്പുകാരനായ ഷാഫിയ്ക്ക് കൈമാറുകയായിരുന്നു. ഇവര്ക്കൊപ്പമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications