Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി തമിഴ്‌നാടിന്; കോണ്‍. എംപി പരസ്യം നല്‍കി

Idukki
കുമളി: ഇടുക്കി ജില്ലിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി പത്രപരസ്യവുമായി രംഗത്ത്. കോണ്‍ഗ്രസ് നേതാവും തേനി പാര്‍ലമെന്റ് അംഗവുമായ ജെ എം ഹാരൂണ്‍ ആണ് തമിഴ്പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് മിലിട്ടറി എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നീക്വിക്കിന്റെ 170ാം ജന്മദിനത്തോടനുബന്ധിച്ചാണ് തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം വന്നത്.

'ഇണൈപ്പോം, ഇണൈപ്പോം, ഇടുക്കിയെ തമിഴ്‌നാട്ടുടന്‍ ഇണൈപ്പോം (ചേര്‍ക്കാം, ചേര്‍ക്കാം, ഇടുക്കിയെ തമിഴ്‌നാടിനൊപ്പം ചേര്‍ക്കാം) എന്ന തലവാചകത്തിന് ചുവടെ ഇടുക്കിയിലെ ചില താലൂക്കുകളുടെ പേരും ചേര്‍ത്തിട്ടുണ്ട്. 'പെന്നീക്വിക്കിന്റെ ജന്മദിനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംരക്ഷിക്കാനും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ഇടുക്കിയുടെ ഭാഗമായ ദേവികുളം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളെ വീണ്ടും തമിഴ്‌നാടിനോടൊപ്പം ചേര്‍ക്കാനും തേനി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളായ നമ്മള്‍ പ്രതിജ്ഞയെടുക്കാം' എന്ന് പരസ്യത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെയും പെന്നീക്വിക്ക്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, തമിഴ്‌നാട് പിസിസി പ്രസിഡന്റ് എന്നിവരുടെയും ചിത്രങ്ങള്‍ പരസ്യത്തിലുണ്ട്.

ഒരു മാസം മുമ്പ് ഹാരൂണ്‍ ഇതേയാവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ തലവന്‍ കരുണാനിധിയും ഇടുക്കിയിലെ രണ്ട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+