കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടിക്കാരന്റെ ബീജം തേടി ദന്പതിമാരുടെ പരസ്യം

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: ബുദ്ധിയുള്ള കുഞ്ഞ് ജനിക്കാനായി ഐഐടി വിദ്യാര്‍ഥികളില്‍ നിന്നും ബീജം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതിമാരുടെ പരസ്യം. ചെന്നൈക്കാരായ ദമ്പതിമാരാണ് 20,000 രൂപ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുന്നത്.

ആരോഗ്യവാനും സല്‍സ്വഭാവിയും ഉയരവും നിറവുമുള്ള ഐഐടി വിദ്യാര്‍ഥിയായിരിക്കണം ബീജ ദാതാവ് എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഈ കാര്യങ്ങളെല്ലാം യോജിക്കുന്നയാള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

ദമ്പതികളുടെ പരസ്യം വലിയ വാര്‍ത്തയായതിന് പിന്നാലെ എതിര്‍പ്പുമായി ഐഐടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ പറയുന്നത് ഈ പരസ്യം ഭ്രാന്തവും പരിഹാസ്യവുമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഐഐടി വിദ്യാര്‍ഥിയുടെ ബീജത്തിന് എങ്ങനെയാണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാനാവുക. ബുദ്ധി അളന്ന് കണ്ടുപിടിക്കാവുന്നതല്ല. നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ബുദ്ധി തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഒരിക്കലും ഒരാള്‍ പഠിക്കുന്ന സ്ഥാപനത്തെ വച്ച് അയാളുടെ ബുദ്ധി അളക്കാനാവില്ല-വിദ്യാര്‍ഥികള്‍ പറയുന്നു.

കൃത്രിമ ഗര്‍ഭധാരണത്തെയല്ല, അതിന്റെ പേരിലുള്ള നിലവാരില്ലാത്ത നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

English summary
Chennai based couple have placed an online advertisement seeking a sperm donor preferrably an IITian for artificial insemination for a compensation of Rs 20,000,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X