Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈപ്പത്തി മൂടാന്‍ പറയാത്തതെന്ത്?:മായാവതി

 Mayawati,
ലഖ്‌നൊ: ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമ മൂടണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി.

ആനപ്രതിമകള്‍ മൂടണമെന്ന് ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും ബിജെപിയുടെ ചിഹ്നമായ താമരയും മൂടണമെന്ന് പറയുമോ എന്നാണ് മായാവതിയുടെ ചോദ്യം.

തന്റെ അന്‍പതാം പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മായാവതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ആന. ആ അര്‍ത്ഥത്തിലാണ് ആനയുടെ പ്രതിമ സ്ഥാപിച്ചത്. ഇതില്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല.

ഉത്തര്‍പ്രദേശില്‍ മാത്രമാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നതെന്നും മായാവതി ആരോപിച്ചു. ചണ്ഡിഗണ്ഡില്‍ കോടികള്‍ ചെലവിട്ട് കോണ്‍ഗ്രസ് പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്.

ഇതില്‍ കൈപ്പത്തിയ്ക്ക് സമാനമായ ചിഹ്നവും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതെന്താണെന്നും മായാവതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+