ഭാര്യയുടെ കവിളില്‍ കടിച്ചയാള്‍ക്കെതിരെ കേസ്
ഇന്‍ഡോര്‍: ഭാര്യയുടെ കവിളില്‍ കടിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ജനുവരി 14ന് ശനിയാഴ്ചയാണ് ഉത്തര്‍ പ്രദേശിലെ മല്‍ഹാര്‍ഗഞ്ജില്‍ സംഭവം നടന്നത്. സുരേഷ് അജ്‌മെറയെന്നയാളാണ് നിസാരകാര്യത്തിന് ഭാര്യയുടെ കവിളില്‍ക്കടിച്ച് കുരുക്കിലായിരിക്കുന്നത്.
കൗമാരക്കാരനായ മകനെ ചന്തയില്‍പ്പറഞ്ഞതയച്ചതിലുള്ള ദേഷ്യത്തിലാണത്രേ സുരേഷ് ഭാര്യ സംഗീതയുടെ കവിളില്‍ കടിച്ചത്. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെ സന്തോഷ് അസഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ സംഗീത എതിര്‍ത്തു. ഇതില്‍ കുപുതനായ സന്തോഷ് ഭാര്യയെ പിടിച്ചുവച്ച് കവിളില്‍ കടിക്കുകയായിരുന്നു.
നാല്‍പതുകാരിയായ സംഗീതതന്നെയാണ് രാത്രിതന്നെ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സന്തോഷിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications