യുവാവ് എയര്‍പോര്‍ട്ടിനരികെ തൂങ്ങി മരിച്ചു
മുംബൈ: ദുബയില്‍ നിന്നു മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ യുവാവ് തൂങ്ങി മരിച്ചു. ഗോവ സ്വദേശിയായ മാനുവല്‍ പെരേര(33)യാണ് വിചിത്രമായ രീതിയില്‍ ജീവിതം അവസാനിപ്പിച്ചത്. ദുബയ് കമ്പനി വിസ റദ്ദാക്കിയതാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി മുംബൈ പോലിസ് അറിയിച്ചു.
ഞായറാഴ് പുലര്‍ച്ചെ അഞ്ചു മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് പെരേര എത്തിയത്. അംബാസഡര്‍ ഫ്‌ളൈറ്റ് കിച്ചന്‍ ജങ്ഷനു സമീപം ഒരാള്‍ തൂങ്ങിമരിച്ചിട്ടുണ്ടെന്ന വിവരമാണ് പോലിസിനു ലഭിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇയാളുടെ ലഗ്ഗേജ് നഷ്ടപ്പെട്ടിട്ടുണ്ട്.
നുള്ളയിലുള്ള ഒരു വാട്ടര്‍പൈപ്പില്‍ നൈലോണ്‍ കയറുപയോഗിച്ചാണ് പെരേര തൂങ്ങിയത്. പരിസരവാസികളില്‍ ചിലര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications