പ്രിയങ്ക വാധ്ര യുപിയില്‍ പ്രചാരണത്തിന്

സഹോദരനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമായ അമേത്തിയില്‍ നിന്നാണ് പ്രിയങ്കയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പ്രിയങ്ക പ്രചാരണം നടത്തും.
പൊതുവേദിയില്‍ പ്രസംഗം പ്രിയങ്കയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. ഒപ്പം പാര്‍ട്ടി അനുഭാവികളുടെ ഗൃഹസന്ദര്‍ശനവും കുടുംബസംഗമവുമുണ്ടാവും.
രണ്ടാം ഘട്ടത്തില്‍ പ്രിയങ്ക ലഖ്‌നൊ, അലഹബാദ്, സുല്‍ത്താന്‍പുര്‍ എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയേയ്ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications