കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വാധ്ര യുപിയില്‍ പ്രചാരണത്തിന്

  • By Lakshmi
Google Oneindia Malayalam News

Priyanka Vadra
ലഖ്‌നൊ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രിയങ്ക വാധ്ര തിങ്കളാഴ്ച പ്രചാരണം തുടങ്ങും. മൂന്നു ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്കയെത്തുന്നത്.

സഹോദരനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമായ അമേത്തിയില്‍ നിന്നാണ് പ്രിയങ്കയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പ്രിയങ്ക പ്രചാരണം നടത്തും.

പൊതുവേദിയില്‍ പ്രസംഗം പ്രിയങ്കയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. ഒപ്പം പാര്‍ട്ടി അനുഭാവികളുടെ ഗൃഹസന്ദര്‍ശനവും കുടുംബസംഗമവുമുണ്ടാവും.

രണ്ടാം ഘട്ടത്തില്‍ പ്രിയങ്ക ലഖ്‌നൊ, അലഹബാദ്, സുല്‍ത്താന്‍പുര്‍ എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയേയ്ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

English summary
Priyanka Gandhi Vadra daughter of the Congress President and UPA Chair person Sonia Gandhi and the sister of Congress General Secretary Rahul Gandhi is campaigning for the Congress in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X