പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി തീയിട്ടു
കാണ്‍പൂര്‍: നാല് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി. ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഗുരുതരനിലയില്‍ കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി 14ന് ശനിയാഴ്ച വൈകീട്ട് സമോസ വാങ്ങാനായി വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തിലെത്തന്നെ താമസക്കാരായ നദീം, രാകേഷ്. നയീം, മജീദ് എന്നിവരാണ് സംഭവത്തിന് പിന്നില്‍.
നദീമിന്റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതുകഴിഞ്ഞ് സംഭവം പുറത്താരോടും പറയരുതെന്ന് പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് പെണ്‍കുട്ടി നിലപാടെടുത്തതോടെ സംഘം കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നദീമിന്റെ വീട്ടില്‍ നിന്നും കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട അയല്‍ക്കാരനാണ് സംഭവം ആദ്യം അറിയുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തത്. ഉടന്‍തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ നാലുയുവാക്കളെയും പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications