വിഎസിനെതിരെ വ്യാഴാഴ്ച അന്വേഷണം തുടങ്ങും

അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വില്‌ളേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തും.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരേയും സാക്ഷികളേയും ചോദ്യം ചെയ്യും വി എസ് അടക്കമുള്ള പ്രതികളെ പിന്നീടായിരിക്കും ചോദ്യം ചെയ്യുക.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് കാസര്‍കോട്ട് ഭൂമി പതിച്ചുനല്‍കിയതിന് വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ നായര്‍ ജനുവരി 12നാണ് അനുമതി നല്‍കിയത്.












Click it and Unblock the Notifications