ഗണേഷ് അനുകൂലികള്‍ക്ക് സസ്‌പെന്‍ഷന്‍

കേരള കോണ്‍ഗ്രസ് (ബി) കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് പേരൂര്‍ സജീവ്, ജില്ലാകമ്മിറ്റി അംഗം കരിക്കോട് ജമീര്‍ ലാല്‍, കുരീപ്പുഴ ജനകന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
എന്നാല്‍ പ്രകടനത്തിന്റെ പേരിലല്ല, മറിച്ച് കഴിഞ്ഞമാസം കൊല്ലം റെസ്റ്റ് ഹൗസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.
റസ്റ്റ് ഹൗസിലെ ജീവനക്കാര്‍ പാര്‍ട്ടി ചെയര്‍മാനു നല്‍കിയ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സി(ബി)ന് സ്വര്‍ണത്തൊഴിലാളി യൂണിയന്‍ എന്ന സംഘടനയില്ലെന്നും ഇപ്രകാരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യോഗം അറിയിച്ചു.












Click it and Unblock the Notifications