ഡാം: ഉടന്‍ പരിഹാരം വേണമെന്ന് ജോസഫ്

ഇതനുസരിച്ചാണ് സംയുക്ത സമരസമിതിയുടെ ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം അടക്കമുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുമായി ആലോചിച്ചു തീരുമാനിക്കുംമെന്നും ജോസഫ് പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനു പ്രധാനമന്ത്രി ആവശ്യപ്പെട്ട ഒരുമാസത്തെ സമയം അവസാനിച്ചു. ജനവികാരം മാനിച്ചാണ് 18 നുള്ള ഹര്‍ത്താലിനു പിന്തുണ നല്‍കുന്നത് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.
ഇതിനിടെ ജനുവരി 18ന് മുല്ലപ്പെരിയാര്‍ സമരസമിതി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരുമാസത്തേക്ക് കേരളകോണ്‍ഗ്രസ് എം പ്രതിഷേധത്തില്‍ നിന്ന് മാറിനില്‍ക്കുമെന്ന്, ഡിസംബര്‍ 15ന് പ്രധാനമന്ത്രിയെ കണ്ട ശേഷം കെ.എം മാണി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, മാസം ഒന്നു കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പ്രധാനമന്ത്രി അണക്കെട്ട് പ്രശ്‌നത്തിന് കാര്യമായ പരിഗണന നല്‍കിയില്ല എന്നതാണ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങാന്‍ കേരള കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications