മുല്ലപ്പെരിയാര്‍: ഹര്‍ത്താലിന് മാണിയുടെ പിന്തുണ

കേരള കോണ്‍ഗ്രസ് എം.പി ജോസ് കെ.മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യം മുതല്‍ക്കെ കേരള കോണ്‍ഗ്രസ് പ്രക്ഷോഭപാതയിലായിരുന്നു.
മന്ത്രിമാരായ പി.ജെ.ജോസഫും കെ.എം.മാണിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. മന്ത്രിമാര്‍ സമരമുഖങ്ങളില്‍ നിന്ന് പിന്മാറണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായി സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പുതിയ തീരുമാനത്തോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും സമരമുഖത്തേക്ക് നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്.












Click it and Unblock the Notifications