സ്‌കൂള്‍ കലോത്സവം ആരംഭിച്ചു
തൃശൂര്‍: 52ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. പൗഡഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി ഗായകന്‍ കെ ജെ യേശുദാസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രാവിലെ ഡിപിഐ എ ഷാജഹാന്‍ കൊടിയുയര്‍ത്തിയോടെ മല്‍സരങ്ങള്‍ ആരംഭിച്ചിരുന്നു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 120 മത്സര ഇനങ്ങളിലായി 800ഓളം കൗമാരപ്രതിഭകള്‍ മാറ്റുരയ്ക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയുണ്ടായിരുന്നു. ആണ്‍കുട്ടികളുടെ കേരളനടനം ഉള്‍പ്പെടുത്തിയതാണ് മേളയുടെ പ്രത്യേകത. മല്‍സരഫലങ്ങള്‍ തത്സമയം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.












Click it and Unblock the Notifications