പിള്ള-ഗണേഷ് പ്രശ്‌നം: ലീഗ് ഇടപെടുമെന്ന് മുനീര്‍

പിള്ളയും ഗണേഷും തമ്മിലുള്ള തര്‍ക്കം യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇടപെട്ടിട്ടുണ്ട്. രമ്യമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ- മുനീര്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ മന്ത്രിയെന്ന നിലയിലും മകനെന്ന നിലയിലും ഗണേഷ്‌കുമാര്‍ കുറച്ചുകൂടി സമചിത്തത കാണിക്കുകയും പാര്‍ട്ടിക്ക് വിധേയനാകുകയും വേണ്ടിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
യുഡിഎഫിലെ ഒരു ഘടകകക്ഷിയിലെ പ്രശ്‌നമെന്ന നിലയില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, രണ്ടുപേരും സ്വന്തം നിലപാട് ന്യായീകരിക്കാനാണ് ശ്രമിച്ചത്. പ്രശ്‌നപരിഹാരത്തിന് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നത്. അതിനിടയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications