കണ്ണൂര്‍: അനുമതി കൂടാതെ പ്രകടനം നടത്തിയെന്നു കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്ച പയ്യന്നൂര്‍ ടൗണില്‍ നടത്തിയ പ്രകടനമാണ് വിവാദമായത്. പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പിണറായിക്കും കോടിയേരിക്കും പുറമേ 500 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Payyannur police registered a case against CPM state secretary Pinarayi Vijayan and MLA Kodiyeri Balakrishnam over a march conducted at Payyannur town,