വിഎസിനെതിരെ കളിക്കുന്നത് കുഞ്ഞാലിക്കുട്ടി: റൗഫ്

കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ നീങ്ങുന്നവര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരാണെങ്കില്‍ പോലും അവരെ തകര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കും.
എം കെ മുനീറിനെതിരായ വിജിലന്‍സ് കേസുകള്‍ ഇത്തരത്തിലുണ്ടായതാണ്- മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഐ എന്‍ എല്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേ റൗഫ് പറഞ്ഞു.
ഐസ്‌ക്രീം കേസില്‍ നിന്ന് അച്യുതാനന്ദന്‍ പിന്മാറിയാലും ഞാന്‍ പിന്മാറില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ആവശ്യമെങ്കില്‍ ബാക്കി കാര്യങ്ങള്‍ കൂടി തുറന്നുപറയും- അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ റബര്‍ കള്ളകടത്ത് കേസില്‍ റൗഫിനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നികുതി വെട്ടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് റബര്‍ കടത്തിയ കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications