കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരെ കളിക്കുന്നത് കുഞ്ഞാലിക്കുട്ടി: റൗഫ്

  • By Lakshmi
Google Oneindia Malayalam News

KA Rauf
മലപ്പുറം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെയുള്ള അഴിമതിക്കേസിന് പിന്നില്‍ കളിച്ചത് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് കെഎ റൗഫ്. തനിയ്‌ക്കെതിരെ നീങ്ങുന്നവരെ തളയ്ക്കാന്‍ കേസെടുപ്പിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ പതിവ് രീതിയാണെന്നും റൗഫ് ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ നീങ്ങുന്നവര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരാണെങ്കില്‍ പോലും അവരെ തകര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കും.

എം കെ മുനീറിനെതിരായ വിജിലന്‍സ് കേസുകള്‍ ഇത്തരത്തിലുണ്ടായതാണ്- മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഐ എന്‍ എല്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേ റൗഫ് പറഞ്ഞു.

ഐസ്‌ക്രീം കേസില്‍ നിന്ന് അച്യുതാനന്ദന്‍ പിന്മാറിയാലും ഞാന്‍ പിന്മാറില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ആവശ്യമെങ്കില്‍ ബാക്കി കാര്യങ്ങള്‍ കൂടി തുറന്നുപറയും- അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ റബര്‍ കള്ളകടത്ത് കേസില്‍ റൗഫിനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നികുതി വെട്ടിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് റബര്‍ കടത്തിയ കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

English summary
Controversial businessman KA Rauf said that Minister PK Kunjalikutty is behind the vigilance case against Oppostion leader VS Achuthanandan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X