മാഗസിനെതിരെ തരൂര്‍ മാനനഷ്ടക്കേസ് നല്‍കി

കൂടാതെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നല്‍കിയ വാര്‍ത്ത പിന്‍വലിച്ചതായി അറിയിക്കണമെന്നും മാഗസിന്‍ അധികൃതര്‍ മാപ്പു പറയണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തനിക്ക് സ്വിസ് ബാങ്കില്‍ അനധികൃത നിക്ഷേപമില്ലെന്ന് മാഗസിന്‍ വ്യക്തമാക്കണമെന്നും തരൂര്‍ പറഞ്ഞു.
ഇക്കാര്യം കാണിച്ച് തരൂര്‍ നേരത്തേ ഈ മാഗസിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ചില എംപിമാര്‍ക്ക് സ്വിസ് ബാങ്കില്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് തരൂരും ഈ പട്ടികയില്‍ ഉണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.
2011 നവംബര്‍ മൂന്നിന് മാഗസിന്റെ വെബ്‌സൈറ്റില്‍ ലേഖനമാണ് കേസിന് ആധാരം. സ്വിസ് എക്കൗണ്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്ന എംപി തരൂരാരാണെന്ന് സമര്‍ത്ഥിക്കാനാണ് ലേഖനം ശ്രമിച്ചത്.സംഭവം പുറത്താവാതിരിക്കാന്‍ തരൂര്‍ സ്വാധീനം ചെലുത്തിയെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications