മരണശേഷം അവന്‍ വരും ഫേസ്ബുക്കിലൂടെ!!

ഇഹലോകവാസം വെടിഞ്ഞാലും വെര്‍ച്വല്‍ വേള്‍ഡിലെ സൗഹൃദക്കൂട്ടായ്മയിലൂടെ അന്ത്യസന്ദേശം നല്‍കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ജീവിച്ചിരിയ്ക്കുമ്പോഴേ ഇഫ്‌ഐഡൈ എന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തിരിയ്ക്കണം. ഇതിന് ശേഷം പ്രിയരോട് അവസാനമായി പറയാനുള്ളത് വാചകങ്ങളായി കുറിച്ചിടുകയോ വീഡിയോ ദൃശ്യങ്ങളായോ രേഖപ്പെടുത്തുക. ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലെ മൂന്ന് വിശ്വസ്തരെയും ഇതോടൊപ്പം ചേര്‍ത്തിരിയ്ക്കണം.
എല്ലാ മനുഷ്യരെയും ഒരു നാള്‍തേടിയെത്തുന്ന മരണദേവത നിങ്ങളെയും കൊണ്ടുപോയെന്ന് ഉറപ്പിച്ച് ഈ സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നതോടെ നിങ്ങളുടെ സന്ദേശം ലോകത്തിന് മുന്നില്‍ വെളിപ്പെടും. രഹസ്യങ്ങള്‍ മാത്രമല്ല, കൂട്ടുകാരോടുള്ള യാത്ര പറച്ചിലോ മാപ്പപേക്ഷയോ ഒക്കെ ഇതിലൂടെ ലോകത്തെ അറിയിക്കാം. ഈ വിശ്വസ്ത സുഹൃത്തുക്കളുടെ സന്ദേശം മാത്രമാണ് ഫേസ്ബുക്ക് പരിഗണിയ്ക്കൂ.
പരലോകം പൂകുന്നവരുടെ പേജുകള്‍ നിലനിര്‍ത്താനും ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. തങ്ങളോടൊപ്പം ജീവിതം ജീവിച്ചു തീര്‍ത്തവര്‍ക്കുള്ള മരണാനന്തര സേവനമായി അവരുടെ പേജ് അതേപടി നിലനിര്‍ത്താനാണ് ഫേസ്ബുക്കിന്റെ തീരുമാനം. അതേസമയം നിങ്ങളുമായി ബന്ധപ്പെട്ട കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യപ്പെടും. പക്ഷേ വെര്‍ച്വല്‍ വേള്‍ഡില്‍ നിങ്ങളുടെ ഓര്‍മ്മകള്‍ അതേപടി നിലനില്‍ക്കും.












Click it and Unblock the Notifications