കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗിലാനിക്കെതിരേ സുപ്രിംകോടതി കോടതി അലക്ഷ്യനോട്ടീസ് പുറപ്പെടുവിച്ചു. ജനുവരി 19ന് കോടതി മുമ്പാകെ ഹാജരാവാനും ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധി പുറത്തുവന്നതിനു തൊട്ടുപിറകെ ഗിലാനി പ്രസിഡന്റിനെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പര്‍വേസ് മുഷാറഫിന്റെ കാലത്ത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസുകള്‍ മരവിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ദേശീയ അനുരഞ്ജന ഓര്‍ഡിനനന്‍സ്(എന്‍ ആര്‍ ഒ) റദ്ദാക്കാനും കേസുകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നിരാകരിച്ചതിനാണ് ഗിലാനിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.

ഇത്തരമൊരു സാഹചര്യത്തില്‍ കോടതിക്കു മുമ്പാകെ മറ്റൊരു മാര്‍ഗ്ഗമില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് നോട്ടീസ് അയയ്ക്കുന്നു. പ്രധാനമന്ത്രി ജനുവരി 19ന് കോടതിയില്‍ നേരിട്ട് ഹാജരാവണം-ഏഴംഗ ബെഞ്ചിന് ഉദ്ധരിച്ചുകൊണ്ട് ജിയോ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം പാര്‍ലമെന്റിനോടല്ലാതെ മറ്റാരോടും തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയില്ലെന്ന നിലപാടാണ് ഗിലാനി സ്വീകരിച്ചിട്ടുള്ളത്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിക്കെതിരേ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് സൈനിക കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

English summary
he Supreme Court (SC) has issued contempt notice to Prime Minister Syed Yousuf Raza Gilani in NRO implementation case and directs him to appear personally before the bench on January 19, Geo News reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X