കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കണ്ണുകളും പാക് സുപ്രിംകോടതിയിലേക്ക്

Google Oneindia Malayalam News

Zardari
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ദിവസമാണ് തിങ്കളാഴ്ച. മെമോമാഗേറ്റ് വിവാദത്തിലും പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകളിലും സുപ്രിംകോടതി വിധി പുറത്തുവരുന്നതും പിപിപി നയിക്കുന്ന ഭരണമുന്നണി അവതരിപ്പിച്ച വിശ്വാസപ്രമേയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതും ഈ ദിവസമാണ്.

കോടതി വിധി എന്തായാലും സൈന്യം അതിനു പിന്നില്‍ അണിനിരക്കുമെന്നുറപ്പാണ്. സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടാല്‍ അധികാരമൊഴിയുക മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള ഏകപോംവഴി. 17 അംഗ സുപ്രീംകോടതി ബെഞ്ചിന്റെ തീരുമാനം എന്തായാലും അത് അംഗീകരിക്കാനാണ് സൈന്യത്തിന്റെ തീരുമാനം.

ഉസാമ ബിന്‍ ലാദന്റെ മരണത്തിനുശേഷം സൈന്യം അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത്തരം ഒരു അട്ടിമറി നടക്കുകയാണെങ്കില്‍ അമേരിക്ക സൈനികപരമായി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സര്‍ദാരിയുടെ ഓഫിസില്‍ നിന്നുപോയ കത്താണ് മെമോ ഗേറ്റ് വിവാദത്തിന് ആധാരം.
സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ കൂട്ടാക്കത്തതാണ് പ്രധാനമന്ത്രി യുസുഫ് റാസ ഗിലാനിയെ പ്രതിക്കൂട്ടിലാക്കുന്നത്. സുപ്രിംകോടതി ഏതെങ്കിലും തരത്തിലുള്ള ശിക്ഷ പ്രഖ്യാപിച്ചാല്‍ അത് നടപ്പാന്‍ സൈന്യം മുന്നിട്ടിറങ്ങുമെന്ന ആശങ്കയും സജീവമാണ്. കാരണം ഗിലാനിയും രാജ്യത്തെ സൈനിക തലവന്മാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്.

പര്‍വേസ് മുഷാറഫിന്റെ കാലത്ത് ഒരു ഓര്‍ഡിനന്‍സിലൂടെയാമ് സര്‍ദാരിയടക്കമുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയുള്ള അഴിമതി കേസുകള്‍ മരവിപ്പിച്ചത്. ഈ ഓര്‍ഡിനന്‍സ് റദ്ദാക്കി കൊണ്ട് സുപ്രിം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

English summary
The fate of Pakistan's embattled leaders, including president Asif Ali Zardari, could be decided when the supreme court takes up the memo scandal and high-profile graft cases monday even as the beleagured government turned to parliament for support, amid indications that the powerful military would rally behind the apex court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X