Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്‌സ് 271 പോയിന്റ് ഉയര്‍ന്നു

Sensex
മുംബൈ: കാളക്കുട്ടന്മാര്‍ ദിവസം മുഴുവന്‍ വിപണിയില്‍ ഓടിനടന്നു കളിച്ച ദിവസം ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ പ്രതിസന്ധി മറികടക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം നിക്ഷേപകരില്‍ തിരിച്ചുവന്നുവെന്ന് ചൊവ്വാഴ്ചത്തെ വ്യാപാരം തെളിയിച്ചു. സെന്‍സെക്‌സ് 276.69 പോയിന്റ് ഉയര്‍ന്ന് 16466.05ലും നിഫ്റ്റി 93.40 പോയിന്റുയര്‍ന്ന് 4972.50ലും വില്‍പ്പന നിര്‍ത്തി.

മാരുതി സുസുക്കി, ജെറ്റ് എയര്‍വെയ്‌സ്, എച്ച്ഡിഐഎല്‍, ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, യൂനിടെക് കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍ എസ്സാര്‍ ഓയില്‍, ഡിഷ് ടിവി, ചംബര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എംഎംടിസി, യുടിവി സോഫ്റ്റ്‌വെയര്‍ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റാ സ്റ്റീല്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അഞ്ചു ശതമാനം ഉയര്‍ന്ന് 442.80ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബ്ലൂചിപ്പ് കമ്പനികള്‍ നേട്ടമുണ്ടാക്കിയതും വിപണിയെ സ്വാധീനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+