സോണിയ ഗാന്ധിയുടെ ചിത്രം വികൃതമാക്കി

പത്തോളം വരുന്ന സംഘമാണ് ഇതു ചെയ്തത്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘാംഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ എഐസിസി ഓഫീസിന് മുന്നിലെ സുരക്ഷ ശക്തമാക്കി.
സോണിയയ്‌ക്കെതിരെ സംഘം മുദ്രാവാക്യങ്ങള്‍ മുഴക്കി. കഴിഞ്ഞദിവസം 'റിയല്‍ കോസ് എന്‍ജിഒ' പ്രവര്‍ത്തകന്‍ ബാബ രാംദേവിന്റെ മുഖത്ത് മഷിയൊഴിച്ചിരുന്നു. ഇതിനുപിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ആരോപിച്ചാണ് സോണിയയുടെ ചിത്രം വികൃതമാക്കിയത്.
അതേസമയം, ബിജെപിയാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു.












Click it and Unblock the Notifications