കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളടക്കം സെന്‍സര്‍ ചെയ്യല്‍ അസാധ്യം: ഗൂഗിള്‍

Google Oneindia Malayalam News

Google
ദില്ലി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ബ്ലോഗുകളിലും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്നു പരിശോധിക്കുക അസാധ്യമായ കാര്യമാണെന്ന് ഗൂഗിളും ഫേസ്ബുക്കും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രസക്തി നിലനില്‍ക്കുന്നതു തന്നെ ജനങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലാണ്.

ഉള്ളടക്കം സെന്‍സര്‍ ചെയ്യണമെന്ന് പറയുന്നവര്‍ അത് എങ്ങനെ ചെയ്യും എന്നുകൂടി പറഞ്ഞു തരണം. ഉദാഹരണത്തിന് സെക്‌സ് എന്ന വാക്ക് ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലുള്ള സ്ഥിതി എന്താവും? റേഷന്‍ കാര്‍ഡിലും പാസ്‌പോര്‍ട്ടിലും പിന്നെ എന്തു വാക്കാണ് ഉപയോഗിക്കുക? ഇവിടെ വാക്കിനു വിലക്കേര്‍പ്പെടുത്തുകയോ ഈ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് തിരഞ്ഞു നോക്കുകയോ പ്രായോഗികമല്ല. കൂടാതെ ഒരു വാക്കു തന്നെ പല സ്ഥലങ്ങളിലും പല അര്‍ത്ഥത്തിലുമാണ് ഉപയോഗിക്കുക-കമ്പനികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വാദിച്ചു.

ഒരു സെര്‍ച്ച് എന്‍ജിന്‍ എന്ന രീതിയിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും സൈറ്റില്‍ അപ്രിയമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി സൈറ്റിന്റെ ഉടമയാണ്. അല്ലാതെ ഗൂഗിളല്ല. ഗൂഗിള്‍, ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, യുട്യൂബ് അടക്കം 21 ഓളം കമ്പനികള്‍ക്കെതിരേ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

English summary
Expressing their inability in filtering the content posted on their websites, Google and Facebook told the Delhi high court that there was no way in which they can stop an individual from posting anything on their profile online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X